HOME

 വൈദ്യുതകാന്തം


പഠന നേട്ടങ്ങൾ


  

  • വൈദ്യുതകാന്തത്തിന്റെ നിർമ്മാണം മനസ്സിലാക്കുന്നു.

  • വൈദ്യുതകാന്തത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുന്നു.

  • വൈദ്യുതകാന്തത്തിന്റെ ശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ  തിരിച്ചറിയുന്നു.


ലഘു കുറിപ്പ്

   ഇരുമ്പാണിയിൽ കവചിത ചെമ്പുകമ്പി ഉപയോഗിച്ച് ചുറ്റുകൾ ഇട്ടതിനുശേഷം ഒരു സെല്ലിന്റെ അഗ്രവുമായി ഘടിപ്പിക്കുമ്പോൾ ലഭിക്കുന്നതാണ് വൈദ്യുതകാന്തം.

ഇങ്ങനെ ലഭിച്ച ആണിയുടെ ചുറ്റും കുറച്ച് മൊട്ട്സൂചികൾ കൊണ്ടുവരുമ്പോൾ അവയെ ആണി ആകർഷിക്കുന്നു.വൈദ്യുതി കടത്തിവിടുന്നത് വഴി ഇരുമ്പാണി കാന്തമായി മാറുകയും മൊട്ടുസൂചികൾ  കാന്തിക വസ്തുക്കൾ  ആയതിനാൽ അവയെ ആകർഷിക്കുകയും ചെയ്യുന്നു.

വൈദ്യുത കാന്തത്തിന്റെ ശക്തിയെ സ്വാധീനിക്കുന്ന  ഘടകങ്ങൾ  താഴെ നൽകിയിരിക്കുന്നു:

  • കമ്പിച്ചുരുളുകളുടെ എണ്ണം

  • വൈദ്യുതിയുടെ അളവ്

  • കമ്പിച്ചുരുളിന്റെ അകത്തുള്ള പച്ചിരുമ്പിന്റെ   ഛേദതല വിസ്തീർണ്ണം.





 




























ഉപസംഹാരം

ഒരു കാന്തിക വസ്തുവിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അത് കാന്തമായി മാറുന്നു ഇതിനെയാണ് വൈദ്യുത കാന്തം എന്ന് പറയുന്നത്.വൈദ്യുതിയുടെ അളവ് കൂട്ടുന്നത് വഴിയും കമ്പിച്ചുരുളുകളുടെ എണ്ണം കൂട്ടുന്നത് വഴിയും വൈദ്യുത കാന്തത്തിന്റെ ശക്തി നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കുന്നു എന്നാൽ വൈദ്യുതിയുടെ പ്രവാഹം നിർത്തിയാൽ ഇവയുടെ കാന്തിക ശക്തി നഷ്ടപ്പെടുന്നു അതിനാൽ വൈദ്യുതകാന്തങ്ങളെ താൽക്കാലിക കാന്തങ്ങൾ എന്ന് വിളിക്കുന്നു.

Comments